ര​ണ്ടു ക​ൽ​പി​ച്ച് മു​ല്ല​പ്പ​ള്ളി; രാ​ഷ്‌ട്രീയകാ​ര്യ​ സ​മി​തി​യെ ഒ​തു​ക്കു​മോ?
Monday, February 24, 2020 2:07 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടും ക​ൽ​പി​ച്ചാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നീ​ക്കം. ത​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പാ​ർ​ട്ടി​യി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​വ്രശ്ര​മ​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി.

എ​ന്നാ​ൽ ഇ​തി​നു പാ​ർ​ട്ടി​യു​ടെ വി​വി​ധ നേ​താ​ക്ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പി​ന്തു​ണ കു​റ​വാ​ണെ​ന്നാ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലു​ണ്ടാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ​തി​ൽ മു​ല്ല​പ്പ​ള്ളി വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​നി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ.

സ​മി​തി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ചോ​ര​രു​തെ​ന്ന തീ​രു​മാ​നം എ​ടു​ത്തി​ട്ടും യോ​ഗം ക​ഴി​ഞ്ഞ് അ​ധ്യ​ക്ഷ​ൻ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ അ​വി​ടെ ന​ട​ന്ന വാ​ഗ്വാ​ദ​ങ്ങ​ൾ ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി എ​ന്തി​നെ​ന്ന് മു​ല്ല​പ്പ​ള്ളി ചോ​ദി​ക്കു​ന്നു.

അ​ധ്യ​ക്ഷ​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് പ്ര​മു​ഖ നേ​താ​ക്ക​ൾ ഈ ​യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. ഇ​തു ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണെ​ന്നും ഇ​നി ഹൈ​ക്കാ​ൻ​ഡു​മാ​യി ആ​ലോ​ചി​ച്ചു മാ​ത്ര​മേ സ​മി​തി​യു​ടെ യോ​ഗം വി​ളി​ക്കൂ​വെ​ന്നു​മാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ തീ​രു​മാ​നം. ഇ​തി​നെ തു​ട​ർ​ന്ന് എ​ട്ടി​ന് ചേ​രാ​നി​രു​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം വേ​ണ്ടെ​ന്നുവ​യ്ക്കു​കും ചെ​യ്തു.

എ​ന്നാ​ൽ മു​ല്ല​പ്പ​ള്ളി​യു​ടെ തീ​രു​മാ​ന​ത്തി​ൽ പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. എം​പി​മാ​ര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ഇ​ത്ത​ര​മൊ​രു സ​മി​തി​യെ അ​വ​ഗ​ണി​ച്ച് എ​ങ്ങ​നെ​യാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന് മു​ന്നോ​ട്ടുപോ​കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് അ​വ​ർ ചോ​ദി​ക്കു​ന്നു.

ഇ​ത്ത​രം സ​മി​തി​ക​ളി​ൽ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും പ്ര​മു​ഖ നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് മു​ൻ​കൈ​യെ​ടു​ത്ത് രൂ​പീ​ക​രി​ച്ച സ​മി​തി​യു​ടെ വി​ല കു​റ​ച്ചു കാ​ണു​ന്ന ന​ട​പ​ടി​യാ​ണ് അ​ധ്യ​ക്ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പ​ല നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മീ​പ​കാ​ല​ത്തെ സം​ഭ​വ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കാ​നാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ലെ പ്ര​ബ​ല ഗ്രൂ​പ്പു​ക​ളി​ലെ ശ​ക്ത​രാ​യ നേ​താ​ക്ക​ളോ​ടാ​ണ് മു​ല്ല​പ്പ​ള്ളി ഏ​റ്റു​മു​ട്ട​ൽ ന​ട​ത്തു​ന്ന​ത്. ഹൈ​ക്കമാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി മു​ല്ല​പ്പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ പൗ​ര​ത്വ​ബി​ല്ലി​നെ​തി​രേ സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മു​ല്ല​പ്പ​ള്ളി സ്വീ​ക​രി​ച്ച ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രു​ന്നു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ അ​ന്തി​മ ലി​സ്റ്റ് പോ​ലും പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഹൈ​ക്ക​മാ​ൻ​ഡ് കേ​ര​ള​ത്തി​ലെ പു​തി​യ സം​ഭ​വ​ങ്ങ​ളി​ൽ ഉ​ട​ൻ ഇ​ട​പെ​ടു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.