ജാ​മി​യ വി​വാ​ദം: മ​നീ​ഷ് സി​സോ​ദി​യ​യ്ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി ഡ​ൽ​ഹി പോ​ലീ​സ്
Monday, February 24, 2020 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല വി​വാ​ദ​ത്തി​ൽ മ​നീ​ഷ് സി​സോ​ദി​യ​യ്ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി ഡ​ൽ​ഹി പോ​ലീ​സ്. ജാ​മി​യ​യി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സം​ബ​ർ 15ന് ​സി​സോ​ദി​യ ചെ​യ്ത ട്വീ​റ്റ് വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബ​സ് ക​ത്തി​ച്ച​ത് പോ​ലീ​സാ​ണെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ മ​നീ​ഷ് സി​സോ​ദി​യ ആ​രോ​പി​ച്ചി​രു​ന്നു. ത​ന്‍റെ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും ആം ​ആ​ദ്മി നേ​താ​വാ​യ സി​സോ​ദി​യ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​താ​ണ് വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് സൃ​ഷ്ട‌ി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ത് നി​ഷേ​ധി​ച്ച് പോ​ലീ​സ് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ങ്ങ​ള്‍ ശ്ര​മി​ച്ച​ത് തീ ​അ​ണ​യ്ക്കാ​നാ​ണെ​ന്നും വീ​ഡി​യോ പൂ​ര്‍​ണ​മാ​യി ക​ണ്ടാ​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​വി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.