കൊ​റോ​ണ വൈ​റ​സ്: ഇറാനിലേക്ക് യാ​ത്രാ​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച് സൗ​ദി
Monday, February 24, 2020 6:51 AM IST
റി​യാ​ദ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ നി​ന്ന് ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​രെ സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജ​വാ​സാ​ത് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​റാ​ൻ യാ​ത്ര​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

രോ​ഗ​ബാ​ധ​യേ​റ്റാ​ൽ സ്ഥി​രീ​ക​രി​ക്കാ​നു​ള്ള പ​ര​മാ​വ​ധി സ​മ​യ​പ​രി​ധി ക​ഴി​യാ​തെ നേ​ര​ത്തെ ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ച മ​റ്റ് രാ​ജ്യ​ക്കാ​ർ സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ചു പ​തി​നാ​ല് ദി​വ​സം ക​ഴി​യാ​തെ മ​റ്റു രാ​ജ്യ​ക്കാ​രെ സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

വി​ല​ക്ക് ലം​ഘി​ച്ചു ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന സൗ​ദി പൗ​ര​ന്മാ​ർ​ക്കെ​തി​രെ പാ​സ്‌​പോ​ർ​ട്ട് നി​യ​മം അ​നു​സ​രി​ച്ചു ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സൗ​ദി​യി​ലേ​ക്ക് വ​രു​ന്ന​വ​ർ ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​ർ​ശ​ന​മാ​യും വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.