ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി: കി​വീ​സി​ന് 10 വി​ക്ക​റ്റ് ജ​യം
Monday, February 24, 2020 7:24 AM IST
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി. 10 വി​ക്ക​റ്റി​നാ​ണ് കി​വീ​സ് ഇ​ന്ത്യ​യെ തു​ര​ത്തി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ ഒ​ൻ​പ​ത് റ​ൺ​സ് വി​ജ​യ ല​ക്ഷ്യം 1.4 ഓ​വ​റി​ല്‍ ലാ​ഥ​വും ബ്ല​ണ്ട​ലും കൂ​ടി വി​ക്ക​റ്റ് ഒ​ന്നും ന​ഷ്ട​പ്പെ​ടു​ത്താ​തെ നേ​ടി​യെ​ടു​ത്തു.

കി​വീ​സി​നാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ടിം ​സൗ​ത്തി അ​ഞ്ചും ട്രെ​ന്‍റ് ബോ​ൾ​ട്ട് നാ​ലും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. പ​ര​മ്പ​ര​യി​ൽ കി​വീ​സ് 1-0ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ; 165 & 191, ന്യൂ​സി​ല​ൻ​ഡ്: 348 & 9/0

നാ​ലു വി​ക്ക​റ്റി​ന് 144 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് 47 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ചേ​ര്‍​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ര​ണ്ടാ​മി​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ 191 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​ഹാ​നെ 29 ഉം, ​ഹ​നു​മ വി​ഹാ​രി 15 ഉം, ​ഋ​ഷ​ഭ് പ​ന്ത് 25 ഉം ​റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ഇ​ഷാ​ന്ത് ശ​ര്‍​മ്മ 12 റ​ണ്‍​സെ​ടു​ത്തു.

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ തോ​ല്‍​വി​യാ​ണി​ത്. ജ​യ​ത്തോ​ടെ ന്യൂ​സീ​ല​ന്‍​ഡ് 120 പോ​യി​ന്‍റോ​ടെ അ​ഞ്ചാ​മ​തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.