മെ​ലാ​നി​യ എത്തുന്ന സ്കൂളിൽ കേജരിവാളിനും വരാം: യു​എ​സ് എം​ബ​സി
Sunday, February 23, 2020 11:15 PM IST
ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​ന്‍റെ ഡ​ൽ​ഹി സ്കൂ​ൾ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ ളി​നെ​ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് പ​രി​പാ​ടി​യെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്ന് യു​എ​സ് എം​ബ​സി. കേ​ജ​രി​വാ​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും യു​എ​സ് എം​ബ​സി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല. വി​ദ്യാ​ഭ്യാ​സം, സ്കൂ​ളും വി​ദ്യാ​ർ​ഥി​ക​ളും എ​ന്നി​വ​യി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നും യു​എ​സ് എം​ബ​സി വ​ക്താ​വ് പ​റ​ഞ്ഞു.

ഡ​ൽ​ഹി സ്കൂ​ളി​ലെ ഹാ​പ്പി​ന​സ് ക്ലാ​സി​ൽ മെ​ലാ​നി​യ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സ്കൂ​ളി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യാ​ണ് മെ​ലാ​നി​യ എ​ത്തു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന സ്കൂ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​മെ​ന്നും മെ​ലാ​നി​യ അ​റി​യി​ച്ചി​രു​ന്നു. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ൽ സ്കൂ​ളി​ൽ മെ​ലാ​നി​യ ട്രം​പി​നെ സ്വീ​ക​രി​ക്കാ​ൻ കേ​ജ​രി​വാ​ളും സി​സോ​ദി​യ​യും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​ൽ ഇ​ട പെ​ട്ട് ഇ​രു​വ​രെ​യും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഡ​ൽ​ഹി സ​ർ​ക്കാ​രി​നു കീ​ഴി​ലാ​ണ് സ്കൂ​ൾ എ​ന്നും ഇ​വി​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് കേ​ജ​രി​വാ​ളി​നെ​യോ സി​സോ​ദി​യ​യെ​യോ ക്ഷ​ണി​ക്കേ​ണ്ട​താ​യി​രു​ന്നു എ ​ന്നു​മാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹാ​പ്പി​ന​സ് പാ​ഠ്യ​പ​ദ്ധ​തി ര​ണ്ട് വ​ർ​ഷ​ങ്ങ ൾ​ക്ക് മു​ൻ​പ് കൊ​ണ്ടു വ​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ലെ സ​മ​ർ​ദം കു​റ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. 40 മി​നി​റ്റ് നീ​ളു​ന്ന മെ​ഡി​റ്റേ​ഷ​ൻ, റി​ലാ​ക്സിം​ഗ്, ഔ​ട്ട്ഡോ​ർ ആ ​ക്ടി​വി​റ്റി എ​ന്നി​വ​യാ​ണ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.