ഒ​ഗ്ബ​ച്ചെ ഒ​ന്നാ​മ​നാ​യി, ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​ക്കാ​തെ മ​ട​ങ്ങി; ഒ​ഡീ​ഷ​യ്ക്കെ​തി​രെ ആ​വേ​ശ​സ​മ​നി​ല
Sunday, February 23, 2020 10:13 PM IST
ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ലി​ലെ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​വേ​ശ സ​മ​നി​ല. അ​വ​സാ​ന പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടു ഗോ​ൾ‌ തി​രി​ച്ച​ടി​ച്ച് ഒ​ഡീ​ഷ എ​ഫ്സി​യെ ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​യി​ൽ പി​ടി​ച്ചു. കേ​ര​ള നാ​യ​ക​ൻ ബ​ർ​ത​ലോ​മി​യോ ഒ​ഗ്ബ​ച്ചെ ഗോ​ൾഡൻ ബൂ​ട്ട് റേ​സി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​തും മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി. പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നും ര​ണ്ടു ഗോ​ൾ നേ​ടി​യ ഒ​ഗ്ബ​ച്ചെ ആ​കെ 15 ഗോ​ളു​ക​ളു​മാ​യി ഗോ​ൾ സ്കോ​റ​റു​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

ഒ​രു ഓ​ൺ മൂ​ന്ന് പെ​നാ​ൽ​റ്റി ഒ​രു ഹാ​ട്രി​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ട്ട് ഗോ​ളു​ക​ൾ പി​റ​ന്ന മ​ത്സ​രം സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു. ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഒ​ഗ്ബ​ച്ചെ, മെ​സി ബൗ​ളി എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. നാ​രാ​യ​ണ​ൻ ദാ​സ് സ്വ​ന്തം പോ​സ്റ്റി​ൽ പ​ന്ത് എ​ത്തി​ച്ച് ഒ​രു ഗോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന് ദാ​നം ന​ൽ​കി. ഒ​ഡീ​ഷ​യ്ക്കാ​യി മാ​നു​വ​ൽ ഒ​ൻ​വു ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി. മാ​ർ​ട്ടി​ൻ പെ​ര​സ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ പ​ട്ടി​ക തി​ക​ച്ചു.

ക​ളി​യു​ടെ ഒ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ഒ​ന്നാ​ന്ത​ര​മൊ​രു ക്രോ​സും കൃ​ത്യ​മാ​യ ഹെ​ഡ​റി​ലൂ​ടെ​യും ഒ​ഡീ​ഷ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ നാ​രാ​യ​ണ​ൻ ദാ​സ് ആ​റാം മി​നി​റ്റി​ൽ ഓ​ൺ ഗോ​ളി​ലൂ​ടെ കേ​ര​ള​ത്തെ ഒ​പ്പ​മെ​ത്തി​ച്ചു. ഇ​ട​വേ​ള​യ്ക്കു പി​രി​യു​മ്പോ​ൾ 3-2 ന് ​ഒ​ഡീ​ഷ മു​ന്നി​ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ 51 ാം മി​നി​റ്റി​ൽ ഹാ​ട്രി​ക്ക് ക​ണ്ടെ​ത്തി​യ ഒ​ൻ​വു ഒ​ഡീ​ഷ​യെ 4-2 ന് ​മു​ന്നി​ലെ​ത്തി​ച്ചു.

ഒ​ടു​വി​ലെ ക​ളി​യും തോ​റ്റു​മ​ട​ങ്ങാ​നാ​ണ് വി​ധി​യെ​ന്ന് പ്ര​തീ​ക്ഷി​ച്ച കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ച് 82 ാം മി​നി​റ്റി​ലും ഇ​ഞ്ചു​റി ടൈ​മി​ലും പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി ഒ​ഗ്ബ​ച്ചെ. ഇ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്ത് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു. ഒ​ഡീ​ഷ ആ​റാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഇ​രു ടീ​മും പ്ലേ ​ഓ​ഫ് കാ​ണാ​തെ നേ​ര​ത്തെ പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.