പു​റ​ത്തി​റ​ങ്ങു​ന്ന​ത് സൂ​ക്ഷി​ക്ക​ണം, സൂ​ര്യ​ൻ വ​ൻ ചൂ​ടി​ലാ; നാ​ല് ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
Sunday, February 23, 2020 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്ന് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​കാ​ൻ സാ​ധ്യ​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ൽ വെ​ള്ളം കൈ​യി​ൽ ക​രു​തു​ക​യും വേ​ണം.

നി​ർ​ജ​ലീ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള മ​ദ്യം പോ​ലെ​യു​ള്ള പാ​നീ​യ​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്ക​ണം. അ​യ​ഞ്ഞ, ഇ​ളം നി​റ​ങ്ങ​ളി​ലു​ള്ള ക​ട്ടി​കു​റ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ തൊ​പ്പി​യോ കു​ട​യോ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ൽ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​മാ​യ വി​ശ്ര​മം എ​ടു​ക്കു​വാ​നും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു​സ​ഞ്ചാ​രും ഉ​റ​പ്പാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലും പ​രീ​ക്ഷ ഹാ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും നി​ർ​ബ​ന്ധ​മാ​യും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.