ഡോ​ക്ട​ർ ക​ഫീ​ൽ ഖാ​ന്‍റെ അ​മ്മാ​വ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു
Sunday, February 23, 2020 2:41 PM IST
ല​ക്നോ: ഡോ​ക്ട​ർ ക​ഫീ​ൽ ഖാ​ന്‍റെ അ​മ്മാ​വ​ൻ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചു ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നു​സ്റ​ത്തു​ള്ള വ​ർ​സി​ക്കു വെ​ടി​യേ​റ്റ​ത്.

രാ​ജ്ഘ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബ​ൻ​ക​ട്ട് ചു​കി​ൽ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​നി​ന്നു സ്വ​ന്തം വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ഴാ​ണ് നു​സ്റ​ത്തു​ള്ള​യ്ക്ക് വെ​ടി​യേ​റ്റ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പ​ണ​മി​ട​പാ​ടും വ​സ്തു​ത​ർ​ക്ക​വു​മാ​യും ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണു കൊ​ല​പാ​ത​ക കാ​ര​ണ​മാ​യി സം​ശ​യി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഗോ​ര​ഖ്പു​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ കൂ​ട്ട ശി​ശു​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ വ്യ​ക്തി​യാ​ണു ഡോ. ​ക​ഫീ​ൽ ഖാ​ൻ. നേ​ര​ത്തെ, ക​ഫീ​ൽ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ കാ​ഷി​ഫ് ജ​മീ​ലി​നു നേ​രെ​യും വെ​ടി​വ​യ്പു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.