കേ​ര​ളം തീ​വ്ര​വാ​ദ ഫാ​ക്ട​റി, രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം: ബി​ജെ​പി നേ​താ​വ്
Sunday, February 23, 2020 2:10 PM IST
ബം​ഗ​ളു​രു: കേ​ര​ളം തീ​വ്ര​വാ​ദ ഫാ​ക്ട​റി​യാ​ണെ​ന്നു ക​ർ​ണാ​ട​ക ബി​ജെ​പി നേ​താ​വ് ശോ​ഭ ക​ര​ന്ത​ല​ജെ. കേ​ര​ള​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സ് ആ​യു​ധ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ബു​ള്ള​റ്റു​ക​ളും തോ​ക്കു​ക​ളും ന​ഷ്ട​പ്പെ​ടു​ന്നു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​ച്ച​തി​ന്‍റെ പേ​രി​ൽ ഹി​ന്ദു​ക്ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ, പാ​ക് നി​ർ​മി​ത വെ​ടി​യു​ണ്ട​ക​ൾ കൊ​ല്ല​ത്തു ക​ണ്ടെ​ത്തു​ന്നു. കേ​ര​ളം തീ​വ്ര​വാ​ദ ഫാ​ക്ട​റി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു- ശോ​ഭ ട്വീ​റ്റ് ചെ​യ്തു.

പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​കു​ക​യും കൊ​ല്ല​ത്ത് പാ​ക് നി​ർ​മി​ത വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.