ബാ​ഹു​ബ​ലി​യാ​യി ട്രം​പ്, വേ​ല​ക്കാ​ര​നാ​യി മോ​ദി.! ട്രം​പി​ന്‍റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ
Sunday, February 23, 2020 12:00 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ഹു​ബ​ലി​യാ​യി ട്രം​പ്, ശി​വ​ഗാ​മി​യാ​യി മെ​ലാ​നി​യ, വേ​ല​ക്കാ​ര​നാ​യി മോ​ദി.! യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം. ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി, ഇ​ന്ത്യ​യി​ലെ ത​ന്‍റെ വ​ലി​യ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണു ട്രം​പ് 81 സെ​ക്ക​ൻ​ഡു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ൻ എ​ഡി​റ്റ് ചെ​യ്ത് നി​ർ​മി​ച്ച​താ​ണ് ബാ​ഹു​ബ​ലി-2 എ​ന്ന രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗം. പ്ര​ഭാ​സ് ഗം​ഭീ​ര​മാ​ക്കി​യ "​ബാ​ഹു​ബ​ലി’ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ട്രം​പ് വ​രു​ന്ന​ത്. പ്ര​ഭാ​സി​ന്‍റെ ത​ല മാ​റ്റി അ​വി​ടെ ട്രം​പി​ന്‍റെ ത​ല ചേ​ർ​ത്താ​ണ് വി​ഡി​യോ. ചി​രി​ച്ചു​ക​ളി​ച്ച് ത​ല​വെ​ട്ടു​ന്ന ട്രം​പാ​ണ് വീ​ഡി​യോ​യി​ലെ താ​രം. ട്രം​പ് വാ​ളെ​ടു​ത്ത് യു​ദ്ധം ചെ​യ്യു​ന്ന​തും, ര​ഥം ഓ​ടി​ക്കു​ന്ന​തും ത​ല വെ​ട്ടു​ന്ന​തു​മൊ​ക്കെ കാ​ണാം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഭാ​ര്യ യ​ശോ​ദ ബെ​ന്നും ട്രം​പി​ന്‍റെ ഭാ​ര്യ മെ​ലാ​നി​യ​യും മ​ക​ൾ ഇ​വാ​ങ്ക​യും മ​രു​മ​ക​ൻ ജാ​ർ​ദ് കു​ഷ്ന​റും വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. യ​ശോ​ദ​യ്ക്കു പി​ന്നി​ൽ പ​രി​ചാ​ര​ക​നാ​യി നി​ൽ​ക്കു​ന്ന മോ​ദി​യെ​യാ​ണു വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.