വി​ൻ​ഡീ​സി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ഒ​രു വി​ക്ക​റ്റി​ന്‍റെ ത്രി​ല്ലിം​ഗ് ജ​യം
Saturday, February 22, 2020 7:01 PM IST
കൊ​ളം​ബോ: വെ​സ്റ്റ് ഇൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ഒ​രു വി​ക്ക​റ്റി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 289 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ശ്രീ​ല​ങ്ക അ​ഞ്ച് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ത്തി​ലെ​ത്തി. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ശ്രീ​ല​ങ്ക 1-0ന് ​മു​ന്നി​ലെ​ത്തി.

തോ​ൽ​വി മു​ന്നി​ൽ ക​ണ്ട ല​ങ്ക​യെ വാ​നി​ഡു ഹ​സ​ര​ങ്ക(42) പു​റ​ത്താ​കാ​തെ നി​ന്ന് വി​ജ​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ഷ്‌​ക ഫെ​ര്‍​ണാ​ണ്ടോ (50), ദി​മു​ത് ക​രു​ണാ​ര​ത്‌​നെ (52), കു​ശാ​ല്‍ പെ​രേ​ര (42), തി​സാ​ര പെ​രേ​ര (32), എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. വി​ൻ​ഡീ​സി​നാ​യി അ​ൽ​സാ​രി ജോ​സ​ഫ് മൂ​ന്നും കീ​മോ പോ​ൾ, ഹെ​യ്ഡ​ൻ വാ​ൽ​ഷ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ, ഷാ​യ് ഹോ​പ്പി​ന്‍റെ (140 പ​ന്തി​ല്‍ 115) സെ​ഞ്ചു​റി​യാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. ഡാ​ര​ന്‍ ബ്രാ​വോ (39), റോ​സ്റ്റ​ണ്‍ ചേ​സ് (41), കീ​മോ പോ​ള്‍ (32) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ല​ങ്ക​യ്ക്കാ​യി ഇ​സി​രു ഉ​ദാ​ന മൂ​ന്നു വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.