എ​ഡി​ജി​പി​യു​ടെ മ​ക​ൾ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സ്: അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, February 22, 2020 6:45 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ടി​നാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​ത്യ​സ​ന്ധ​മാ​യും നി​ഷ്പ​ക്ഷ​മാ​യും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

മ​ർ​ദ​ന​മേ​റ്റ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റി​ന്‍റെ ഭാ​ര്യ രേ​ഷ്മ ത​ൽ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ചി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.