രാ​ഹു​ൽ ഗാ​ന്ധി തു​ട​ർ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ്: സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്
Saturday, February 22, 2020 6:08 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി തി​രി​ച്ചു​വ​രു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ക​രു​തു​ന്ന​തെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്. അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​യി തു​ട​രും. രാ​ഹു​ൽ ആ​ഗ്ര​ഹി​ക്കു​ന്ന സ​മ​യ​ത്ത് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഖു​ർ​ഷി​ദ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി ത​ല​പ്പ​ത്തു​ള്ള​തി​നാ​ൽ പാ​ർ​ട്ടി​യി​ൽ നേ​തൃ​ത്വ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

നേ​ര​ത്തെ ശ​ശി ത​രൂ​രും സ​ന്ദീ​പ് ദീ​ക്ഷി​തും അ​ട​ക്ക​മു​ള്ള​വ​ർ പാ​ർ​ട്ടി​യി​ലെ നേ​തൃ​ത്വ പ്ര​തി​സ​ന്ധി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്ന് നേ​തൃ​ത്വ​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നു ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ പാ​ർ​ട്ടി ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് ഖു​ർ​ഷി​ദി​ന്‍റെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.