ക​ർ​ണാ​ട​ക​യി​ലെ എം​എ​ൽ​എ ഹൗ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക്
Saturday, February 22, 2020 12:16 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ എം​എ​ൽ​എ ഹൗ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക്. സ്പീ​ക്ക​ർ വി​ശ്വേ​ശ്വ​ർ ഹെ​ഗ്ഡെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഫെബ്രുവരി 18നാണ് സ്പീക്കർ നോട്ടീസ് നൽകിയത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷ​മാ​ണ് എം​എ​ൽ​എ​മാ​ർ ഇ​വി​ടെ ത​ങ്ങു​ന്ന​ത്. ഈ ​സ​മ​യ​മാ​ണ് മാ​ധ്യ​മ പ്ര​വ​ർത്തക​ർ അ​വ​രു​ടെ അ​ടു​ത്ത് എ​ത്തു​ന്ന​ത്. ഇ​ത് അ​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​ർ​ക്ക് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം എം​എ​ൽ​എ ഹൗ​സി​നു പു​റ​ത്ത് ന​ൽ​കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കാ​മ​റ​ക​ൾ​ക്കും എം​എ​ൽ​എ ഹൗ​സി​ന​ക​ത്ത് പ്ര​വേ​ന​മി​ല്ലെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.