‘ഗ​ഗ​ൻ​യാ​ൻ’ യാ​ത്രി​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം റ​ഷ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു: ഇ​സ്രോ മേ​ധാ​വി
Saturday, February 22, 2020 2:35 AM IST
ചെ​ന്നൈ: മ​നു​ഷ്യ​നെ കൊ​ണ്ടു​പോ​കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യ ‘ഗ​ഗ​ൻ​യാ​നി’​ലെ യാ​ത്രി​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം റ​ഷ്യ​യി​ലെ റ​ഷ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ പ​റ​ഞ്ഞു. എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ 70-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യോ​മ​സേ​ന​യി​ൽ​ നി​ന്നു​ള്ള നാ​ല് പൈ​ല​റ്റു​മാ​രാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ഗ​ഗ​ൻ​യാ​നി​ന്‍റെ ലോ​ഞ്ചിം​ഗ് വെ​ഹി​ക്കി​ളി​ന്‍റെ​യും ഓ​ർ​ബി​റ്റ​ർ മൊ​ഡ്യൂ​ളി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 2021 അ​വ​സാ​ന​ത്തോ​ടെ ആ​ളി​ല്ലാ​തെ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ന​ട​ത്തും. രാ​ജ്യം 75-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന 2022ൽ ​മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​മെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​യി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഗ്ല​വ്‌​കോ​സ്മോ​സു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് ഗ​ഗ​ൻ​യാ​ൻ യാ​ത്രി​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 12 മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് മോ​സ്കോ​യി​ലെ കേ​ന്ദ്ര​ത്തി​ൽ ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ലും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.