പ്ര​ധാ​ന​മ​ന്ത്രി​ക്ക് ര​ണ്ട് ഉ​പ​ദേ​ശ​ക​ർ കൂ​ടി
Friday, February 21, 2020 11:02 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫീ​സി​ൽ ര​ണ്ട് ഉ​പ​ദേ​ശ​ക​രെ കൂ​ടി നി​യ​മി​ച്ചു. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഭാ​സ്ക​ർ കു​ൽ​ബൈ, അ​മ​ർ​ജി​ത് സി​ൻ​ഹ എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ച്ച​ത്. ഇ​രു​വ​രു​ടേ​യും നി​യ​മ​നം കാ​ബി​ന​റ്റി​ന്‍റെ നി​യ​മ​ന​കാ​ര്യ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു. 1983 ബാ​ച്ചി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ. കു​ൽ​ബൈ പ​ശ്ചി​മ ബം​ഗാ​ൾ കേ​ഡ​റി​ൽ​നി​ന്നും സി​ൻ​ഹ ബി​ഹാ​ർ കേ​ഡ​റി​ൽ​നി​ന്നു​മാ​ണ് വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ​നി​ന്നാ​ണ് സി​ൻ​ഹ വി​ര​മി​ച്ച​ത്. കു​ൽ​ബൈ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.