ദേ ​പി​ന്നേം കേ​ര​ള കോ​ൺ​ഗ്ര​സി​ൽ പി​ള​ർ​പ്പ്; ജേ​ക്ക​ബ് വി​ഭാ​ഗ​വും ര​ണ്ടാ​യി
Friday, February 21, 2020 2:00 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-എമ്മിനു പി​ന്നാ​ലെ കേരള കോൺഗ്രസ്-ജേ​ക്ക​ബ് വി​ഭാ​ഗ​ത്തിലും പിളർപ്പ്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​രും മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബും കോ​ട്ട​യ​ത്ത് ചേ​രി​തി​രി​ഞ്ഞ് യോ​ഗം ചേ​ർ​ന്ന​തോ​ടെ​യാ​ണ് പി​ള​ർ​പ്പ് പൂ​ർ​ത്തി​യാ​യ​ത്.

ജോ​ണി നെ​ല്ലൂ​ർ പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം വി​ളി​ച്ച ദിവസം തന്നെ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു യോ​ഗ​വും ചേ​രു​ക​യാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സിലെ ജോസഫ് വിഭാഗവുമായി ല​യി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളുമാണ് ജേക്കബിൽ പിളർപ്പിന് വഴിയൊരുക്കിയത്.

ജോണി നെല്ലൂരും അനുയായികളുമാണ് ജോ​സ​ഫ് വിഭാഗവുമായി ല​യി​ക്കു​മെ​ന്ന് പ്രഖ്യാപിച്ചത്. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​മേ​യം യോ​ഗം അം​ഗീ​ക​രി​ച്ചു. പാ​ർ​ട്ടി​യെ പി​ള​ർ​ത്താ​ൻ അ​നൂ​പ് ജേ​ക്ക​ബ് ചി​ല​രി​ൽ നി​ന്ന് അ​ച്ചാ​രം വാ​ങ്ങി​യെ​ന്ന് ജോ​ണി നെല്ലൂർ തു​റ​ന്ന​ടി​ച്ചു.

കേരള കോൺഗ്രസ്-ജേക്കബ് എന്ന ചെ​റി​യ പാ​ർ​ട്ടി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​രി​ക്കു​ന്ന​തി​ലും ന​ല്ല​ത് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ലി​യ പാ​ർ‌​ട്ടി​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ല​യ​നം വേ​ണ്ടെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് അ​നൂ​പ് ജേ​ക്ക​ബ്. ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന​തു പോ​ലെ ജേ​ക്ക​ബ് വി​ഭാ​ഗ​മാ​യി ത​ന്നെ മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് യോ​ഗ​ത്തി​നു മുൻപ് തന്നെ പ്രഖ്യാപിച്ചു.

ത​ർ​ക്ക​ങ്ങ​ളി​ലെ​ല്ലാം സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് താ​ൻ 21-ാം തീ​യ​തി പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് യോ​ഗം വി​ളി​ച്ച​തെ​ന്നും അ​ത് ത​ക​ർ​ക്ക​നാ​ണ് അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നീ​ക്ക​മെ​ന്നും ജോ​ണി നെ​ല്ലൂ​ർ നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ളു​ക​ളാ​യി അ​നൂ​പ് ജേ​ക്ക​ബും ജോ​ണി നെ​ല്ലൂ​രും ത​മ്മി​ൽ തു​ട​രു​ന്ന ത​ർ​ക്ക​മാ​ണ് പിളർപ്പിലെത്തി അവസാനിച്ചത്.

നേ​ര​ത്തെ ടി.​എം.​ജേ​ക്ക​ബ് മ​ര​ണ​മ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ചു​മെ​ല്ലാം ഇ​രു​വ​രും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ത്തി​രു​ന്നു. ഒ​ടു​വി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യും ഇടപെട്ടാണ് തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.