ചൈ​ന​യി​ൽ കൊ​റോ​ണ വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്
Friday, February 21, 2020 5:14 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്താ​കെ 394 പേ​ര്‍​ക്കാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച 1,749 ആ​യി​രു​ന്നു​വെ​ന്നും ചൈ​നീ​സ് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ക​മ്മി​ഷ​ൻ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ചൈ​ന​യ്ക്കു പു​റ​ത്ത് ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്. ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ആ​ദ്യ കൊ​റോ​ണ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വി​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 82 ആ​യി ഉ​യ​ർ​ന്ന​ത് ചെ​റി​യ ആ​ശ​ങ്ക വി​ത​ച്ചി​ട്ടു​ണ്ട്. ഇ​റാ​നി​ലും ജ​പ്പാ​നി​ലും ര​ണ്ടു​പേ​ർ വീ​ത​വും ഹോ​ങ്കോം​ഗി​ൽ ഒ​രാ​ൾ വീ​ത​വും മ​രി​ച്ചു.

ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തീ​ര​ത്ത് ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ന്‌​സ​സ് എ​ന്ന ഉ​ല്ലാ​സ​ക​പ്പ​ലി​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ച​ത്. ക​പ്പ​ലി​ലെ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​കൂ​ടി വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക​പ്പ​ലി​ൽ​വ​ച്ച് രോ​ഗം പി​ടി​പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം എ​ട്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.