ബം​ഗ​ളൂ​രു​വി​ൽ എ​ച്ച്1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു; എ​സ്എ​പി ഇ​ന്ത്യ​യി​ലെ ഓ​ഫീ​സു​ക​ൾ അ​ട​ച്ചു
Friday, February 21, 2020 4:04 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ ഐ​ടി ക​ന്പ​നി​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് എ​ച്ച്1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. പ്ര​മു​ഖ ജ​ർ​മ​ൻ ഐ​ടി ക​ന്പ​നി​യാ​യ എ​സ്എ​പി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ക​ന്പ​നി ഇ​ന്ത്യ​യി​ലെ ഓ​ഫീ​സു​ക​ൾ അ​ട​ച്ചു.

ബം​ഗ​ളൂ​രു, ഗു​രു​ഗ്രാം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് വി​പു​ല​മാ​യ ശു​ചി​ത്വ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി അ​ട​ച്ച​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വീ​ട്ടി​ലി​രു​ന്ന് ജോ​ലി​ചെ​യ്യാ​നും ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.