ബാ​ഴ്സ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ നെ​യ്മ​റി​ന് മോ​ഹം: മെ​സി
Friday, February 21, 2020 2:29 AM IST
ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ൽ ഫു​ട്ബോ​ൾ താ​രം നെ​യ്മ​റി​നെ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച് ല​യ​ണ​ൽ മെ​സി. നെ​യ്മ​ർ ബാ​ഴ്സ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഇ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മെ​സി പ​റ​ഞ്ഞു. ഇ​ന്‍റ​ർ​മി​ലാ​ന്‍റെ അ​ർ​ജ​ന്‍റൈ​ൻ താ​ര​മാ​യ ലൗ​ട്ടാ​റോ മാ​ർ​ട്ടി​നെ​സി​നെ ബാ​ഴ്സ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തെ​യും താ​രം പി​ന്തു​ണ​ച്ചു.

ബാ​ഴ്സ​യി​ൽ നി​ന്ന് റി​ക്കാ​ർ​ഡ് ട്രാ​ൻ​സ്ഫ​ർ തു​ക​യ്ക്കാ​ണ് നെ​യ്മ​ർ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ സാ​ൻ ഷെ​ർ​മ​യ്നി​ൽ എ​ത്തി​യ​ത്. ലോ​ക​ത്തി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണ് നെ​യ​മ​റെ​ന്നും ബാ​ഴ്സ വി​ട്ട് അ​ദ്ദേ​ഹം പോ​യ​ത് ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​തി​ജീ​വി​ച്ചാ​യി​രു​ന്നെ​ന്നും മെ​സി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.