ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ കൈ​യാ​ങ്ക​ളി; മേ​യ​ർ ആ​ശു​പ​ത്രി​യി​ൽ
Wednesday, February 19, 2020 3:32 PM IST
ക​ണ്ണൂ​ർ: ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ കൈ​യാ​ങ്ക​ളി. ഇ​ട​ത് അം​ഗ​ങ്ങ​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചി​ല പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ന്നെ ച​വി​ട്ടി​യെ​ന്നും പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ട് അ​വ​ർ നോ​ക്കി​നി​ൽ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത​തെ​ന്നും മേ​യ​ർ ആ​രോ​പി​ക്കു​ന്നു.

കോ​ർ​പ്പ​റേ​ഷ​ന് മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ട​ത് അം​ഗ​ങ്ങ​ൾ മേ​യ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ മേ​യ​റെ പ്ര​തി​രോ​ധി​ച്ച് എ​ത്തി​യ​തോ​ടെ ഉ​ന്തും ത​ള്ളു​മാ​യി. ഇ​തി​നി​ടെ​യാ​ണ് ചി​ല അം​ഗ​ങ്ങ​ൾ കൈ​യേ​റ്റം ചെ​യ്ത​തെ​ന്ന് മേ​യ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ കൈ​യേ​റ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. മേ​യ​റെ കൈ​യേ​റ്റം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​വ​രെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.