ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ
Wednesday, February 19, 2020 10:40 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

പു​തി​യ മാ​ലി​ന്യ പ്ലാ​ന്‍റ് വ​രു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ൻ വേ​ണ്ടി ആ​രെ​ങ്കി​ലും മ​ന​പ്പൂ​ർ​വം തീ​യി​ട്ട​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്ലാ​ന്‍റി​ൽ കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും സൗ​മി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൊ​വ്വാ​ഴ്ച​യാ​ണ് ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ ​പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.