നൈ​ജീ​രി​യ​യി​ൽനിന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ വൈ​ദി​ക​നെ മോചിപ്പിച്ചു
Wednesday, February 19, 2020 9:31 AM IST
ബെ​നി​ൻ​സി​റ്റി: നൈ​ജീ​രി​യ​യി​ൽ​നി​ന്നു തോ​ക്കു​ധാ​രികൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വൈ​ദി​ക​നെ മോചിപ്പിച്ചു. ഉ​റോ​മി രൂ​പ​താം​ഗം ഫാ. ​നി​ക്കോ​ളാ​സ് ഒ​ബേ​ഹി​നെയാണ് ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ച്ച​താ​യി ഉ​റോ​മി രൂ​പ​താ വ​ക്താ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം വൈ​ദി​ക​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച് രൂ​പത കൂ​ടു​ത​ൽ വി​വ​രം പു​റ​ത്തു​വി​ട്ടി​ല്ല. നൈ​ജീ​രി​യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഇ​ഡോ സം​സ്ഥാ​ന​ത്തുനിന്നാണ് ഫാ. ​നി​ക്കോ​ളാ​സ് ഒ​ബേ​ഹി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഫാ. ​ഒ​ബോ​ഹി​നെ ത​ട്ടി​ക്കൊണ്ടുപോയത് ഏ​തു വി​ഭാ​ഗ​ക്കാ​രാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു(​ഐ​എ​സ്)​മാ​യി ബ​ന്ധ​മു​ള്ള ബോ​കോ ഹ​റാം ഭീ​ക​ര​ർ, നൈ​ജീ​രി​യ​യി​ൽ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ദ്യം ബോ​ർ​ണോ സം​സ്ഥാ​ന​ത്ത് 30 പേ​രെ കൊ​ന്ന​ത് അ​ക്കൂ​ട്ട​രാ​ണ്.

നാ​ലു സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളെ ക്രി​സ്മ​സി​നു​ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​ർ അ​വ​രി​ലൊ​രാ​ളെ ക​ഴി​ഞ്ഞ മാ​സം വ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.