ആ​ൽ​വാ​റി​ൽ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് വീ​ണ്ടും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം
Wednesday, February 19, 2020 4:03 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​റി​ല്‍ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. പ​ശു​ക്ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക്അ​പ് വാ​നി​നെ പ​ശു സം​ര​ക്ഷ​ക​ർ പി​ന്തു​ട​രു​ക​യും വ​ണ്ടി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യും ചെ​യ്തു.

പി​ന്നീ​ട് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ പ​ശു​സം​ര​ക്ഷ​ക​ർ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ശു​ക്ക​ട​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തിരിക്കുന്നതെന്നും ആ​ല്‍​വാ​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.