ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ചു​റി; മി​ന്നി​ത്തി​ള​ങ്ങി ദ്രാ​വി​ഡി​ന്‍റെ മ​ക​ൻ സമിത്
Tuesday, February 18, 2020 9:41 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ വ​ൻ​മ​തി​ൽ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ മ​ക​ന്‍ സ​മി​ത് ദ്രാ​വി​ഡ് ജൂ​ണി​യ​ർ ക്രി​ക്ക​റ്റി​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്നു. ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ണ്ടാം ഇ​ര​ട്ട സെ​ഞ്ചു​റി​യാ​ണ് 14 വ​യ​സു​കാ​ര​നാ​യ സ​മി​ത് നേ​ടി​യ​ത്. അ​ണ്ട​ർ-14 ബി​ടി​ആ​ർ ഷീ​ൽ​ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ല്യ അ​ദി​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളും ശ്രീ ​കു​മാ​ര​ന്‍ സ്‌​കൂ​ളും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മി​ന്നും​പ്ര​ക​ട​നം.

മ​ല്യ അ​ദി​തി സ്കൂ​ളി​നാ​യി ബാ​റ്റു​വീ​ശി​യ സ​മി​ത് ആ​ക്ര​മ​ണ ശൈ​ലി​യി​ലാ​ണ് റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 146 പ​ന്തി​ൽ 33 ബൗ​ണ്ട​റി​യു​ടെ അ​ക​മ്പ​ടി​യോ​ടെ സ​മി​ത് 204 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. സ​മി​തി​ന്‍റെ ബാ​റ്റിം​ഗ് ക​രു​ത്തി​ൽ സ്കൂ​ൾ 50 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 386 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ശ്രീ ​കു​മ​ര​ൻ സ്കൂ​ൾ 110 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ​മി​ത് പ​ന്തു​കൊ​ണ്ടും മി​ക​വു കാ​ണി​ച്ചു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സ​മി​ത് ആ​ദ്യ​ത്തെ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി വി​സ്മ​യി​പ്പി​ച്ച​ത്.‌ അ​ണ്ട​ർ-14 സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ധ​ർ​വാ​ഡി​നെ​തി​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല​വ​നാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​മി​ത് ഇ​ര​ട്ട സെ​ഞ്ചു​റി(201)​നേ​ടി​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 94 റ​ണ്‍​സും മൂ​ന്ന് വി​ക്ക​റ്റും സ​മി​ത് നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.