കോ​ണ്‍​ഗ്ര​സി​ന്‍റെ "യൂ​ത്ത് ബ്രി​ഗേ​ഡ്’ അ​സ്വ​സ്ഥം; സീ​നി​യ​ർ നേ​താ​ക്കന്മാരു​മാ​യി പോ​ര് രൂ​ക്ഷം
Tuesday, February 18, 2020 7:05 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​വി മു​ഖ​ങ്ങ​ളാ​യി ഉ​യ​ർ​ന്നുവ​രു​ന്ന സ​ച്ചി​ൻ പൈ​ല​റ്റ്, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, മി​ലി​ന്ദ് ദേവ്റ തു​ട​ങ്ങി​യ​വ​ർ പാ​ർ​ട്ടി​യു​ടെ സീ​നി​യ​ർ നേ​താ​ക്കന്മാരു​ടെ നി​ല​പാ​ടു​ക​ളി​ൽ അ​സ്വ​സ്ഥ​രാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ഇ​വ​ർ​ക്കു​ള്ള അ​ഭി​പ്രാ​യവ്യ​ത്യാ​സ​ങ്ങ​ൾ മ​റ​നീ​ക്കി പു​റ​ത്തു​വ​രു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​ണ്ടാ​കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥും പ്ര​മു​ഖ യു​വ​നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി്ന്ധ്യ​യും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു. ക​ഴി്ഞ്ഞ ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു പ​രാ​യ​പ്പെ​ട്ട സി​ന്ധ്യ​യ്ക്ക് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലാ​യി​രു​ന്നു ക​ണ്ണ്. പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം കി​ട്ടി​യ​പ്പോ​ൾ യു​വ​ത്വ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്തി​ൽ സി​ന്ധ്യ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ൽ സീ​നി​യ​ർ നേ​താ​വ് ക​മ​ൽ​നാ​ഥി​നെ​യാ​ണ് പാ​ർ​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. ഇ​തോ​ടെ ത​ന്നെ ഇ​വി​ടെ നേ​താ​ക്ക​ൾ ത​മ്മി​ൽ അ​സ്വാ​ര​സ്യം ഉ​ട​ലെ​ടു​ത്തി​രു​ന്നു.



അ​ടു​ത്തി​ടെ ക​മ​ൽ​നാ​ഥി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​ന്ധ്യ രം​ഗ​ത്തു വ​രി​ക​യും ചെ​യ്തു. ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ തെ​രു​വി​ൽ പ്രി​തി​ഷേ​ധി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു സി​ന്ധ്യ​യു​ടെ പ്ര​സ്താ​വ​ന. എ​ങ്കി​ൽ അ​ങ്ങ​നെ​യാ​ക​ട്ടെ എ​ന്നാ​യി​രു​ന്നു ഇ​തി​നു​ള്ള ക​മ​ൽ​നാ​ഥി​ന്‍റെ മ​റു​പ​ടി.

രാ​ജ​സ്ഥാ​നി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടും ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റും ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ണ്. രാ​ജ​സ്ഥാ​നി​ൽ പാ​ർ​ട്ടി​ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കി​യ​തി​ൽ പ്ര​ധാ​നി​യാ​യ സ​ച്ചി​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് പാ​ർ​ട്ടി​യി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടേ​യും സീ​നി​യ​ർ നേ​താ​വ് അ​ശോ​ക് ഗെ​ലോ​ട്ടി​നു ന​റു​ക്കു വീ​ണു.



ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ച്ചി​നെ സ​മാ​ധാ​നി​പ്പി​ച്ചെ​ങ്കി​ലും ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യവ്യത്യാ​സം മൂ​ർ​ച്ഛി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കാ​ൻ സ​ച്ചി​ൻ ത​യാ​റാ​യി.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ പു​ക​ഴ്ത്തി ഫേ​സ്‌ബു​ക്ക് പോ​സ്റ്റി​ട്ട സീ​നി​യ​ർ നേ​താ​വ് അ​ജ​യ് മാ​ക്ക​നെ പ​രിഹസിച്ച് രം​ഗ​ത്തു വ​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ യു​വ​ശ​ബ്ദം മി​ലി​ന്ദ് ദേവ്റ​യാ​ണ്. ആ​ദ്യം പാ​ർ​ട്ടി വി​ടൂ, എ​ന്നി​ട്ടാ​കാം കേ​ജ​രി​വാ​ളി​നെ പു​ക​ഴ്ത്തു​ന്ന​ത് എ​ന്നാ​യി​രു​ന്നു അ​യ​ജ് മാ​ക്ക​ന്‍റെ ഫേ​ക്ബു​ക്ക് പോ​സ്റ്റി​നു​ള്ള മി​ലി​ന്ദി​ന്‍റെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.