പാ​ർ​ട്ടി​യെ തു​ല​യ്ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണോ? നേ​തൃ​ത്വ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സ​തീ​ശ​ൻ
Tuesday, February 18, 2020 4:22 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നേ​താ​ക്ക​ളു​ടെ കൂ​ട്ട​യാ​ക്ര​മ​ണം. അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​ർ​ക്കെ​തി​രേ വി.​ഡി.​സ​തീ​ശ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

പാ​ർ​ട്ടി​യെ തു​ല​യ്ക്കാ​നാ​ണോ നി​ങ്ങ​ളി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ യോ​ഗ​ത്തി​ൽ ചോ​ദി​ച്ചു. നി​ങ്ങ​ൾ പ​ര​സ്പ​രം ഫോ​ണി​ലെ​ങ്കി​ലും സം​സാ​രി​ക്കാ​റു​ണ്ടോ​യെ​ന്നും ഐ​ക്യം നേ​തൃ​ത്വ​ത്തി​ൽ പോ​ലു​മി​ല്ലെ​ന്നും സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചു. തു​ട​ർ​ന്ന് സം​സാ​രി​ച്ച കെ.​സു​ധാ​ക​ര​ൻ, കെ.​മു​ര​ളീ​ധ​ര​ൻ, പി.​സി.​ചാ​ക്കോ, വി.​എം.​സു​ധീ​ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​റി​ല്ലെ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ കെ.​സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ഒ​ന്ന​ര വ​ർ​ഷ​മാ​യി താ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടെ​ന്നും ഇ​ന്നു​വ​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ധാ​ക​ര​ൻ ത​ന്നെ​യും വ​ന്ന് ക​ണ്ടി​ട്ടി​ല്ലെ​ന്ന് തി​രി​ച്ച​ടി​ച്ച മു​ല്ല​പ്പ​ള്ളി​യോ​ട്, മൂ​ന്ന് ത​വ​ണ അ​ധ്യ​ക്ഷ​നെ കാ​ണാ​താ​ൻ താ​ൻ എ​ത്തി​യി​രു​ന്നെ​ന്നും ഒ​രു ത​വ​ണ പോ​ലും അ​നു​വാ​ദം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ മ​റു​പ​ടി.

സ​ർ​വ​പ്ര​താ​പി​യാ​യി​രു​ന്ന കെ.​ക​രു​ണാ​ക​ര​ൻ പോ​ലും പാ​ർ​ട്ടി​യി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​ന് ഐ​ക്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു വി.​എം.​സു​ധീ​ര​ന്‍റെ വി​മ​ർ​ശ​നം. അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന ക​രു​ണാ​ക​ര​ന്‍റെ അ​വ​സ്ഥ എ​ല്ലാ​വ​രും ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും സു​ധീ​ര​ൻ ഓ​ർ​മി​പ്പി​ച്ചു.

പി.​സി.​ചാ​ക്കോ​യും കെ.​മു​ര​ളീ​ധ​ര​നും നേ​തൃ​ത്വ​ത്തി​ലെ ഭി​ന്നി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. യോ​ഗം പൊ​തു​വാ​യി നേ​താ​ക്ക​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.