അ​ടി​വ​സ്ത്ര​മ​ഴി​ച്ച് ആ​ർ​ത്ത​വ പ​രി​ശോ​ധ​ന: പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, February 18, 2020 11:15 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​ച്ച് ആ​ർ​ത്ത​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റീ​ത്താ റാ​ണി​ങ്ക, കോ​ർ​ഡി​നേ​റ്റ​ർ, സൂ​പ്പ​ർ​വൈ​സ​ർ, വ​നി​താ പ്യൂ​ണ്‍ നൈ​ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ളേ​ജു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത അ​നി​ത എ​ന്ന യു​വ​തി​ക്കെ​തി​രെ​യും എ​ഫ്ഐ​ആ​റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

ഗു​ജ​റാ​ത്ത് ഭു​ജി​ലെ ശ്രീ ​സ​ഹ​ജാ​ന​ന്ദ് ഗേ​ൾ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്വാ​മി​നാ​രാ​യ​ണ്‍ ക്ഷേ​ത്ര​ത്തി​നു കീ​ഴി​ലു​ള്ള സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ളേ​ജാ​ണു സ​ഹ​ജാ​ന​ന്ദ. ആ​ർ​ത്ത​വ​കാ​ല​ത്തു വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ടു​ക്ക​ള​യി​ലും അ​ന്പ​ല​ത്തി​ലും ക​യ​റി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് 68 ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഹോ​സ്റ്റ​ലി​നു പു​റ​ത്തു സാ​നി​റ്റ​റി നാ​പ്കി​ൻ ക​ണ്ട​തോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തി​നു പി​ന്നാ​ലെ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഈ ​വി​വ​രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​ക​ളോ​ടു കോ​ള​ജി​ന്‍റെ കോ​മ​ണ്‍ ഏ​രി​യ​യി​ലേ​ക്ക് എ​ത്താ​ൻ നി​ർ​ദേ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​ട്ടി​ക​ളെ ഓ​രോ​രു​ത്ത​രെ​യാ​യി ശു​ചി​മു​റി​യി​ലേ​ക്ക് ക​യ​റ്റി​യ ശേ​ഷം വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധി​ച്ചു. പ്രി​ൻ​സി​പ്പ​ല​ട​ക്കം നാ​ലു വ​നി​ത​ക​ൾ ചേ​ർ​ന്നാ​ണു കു​ട്ടി​ക​ളു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ന്നെ​യാ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ർ​ത്ത​വ സ​മ​യ​ത്തു മ​റ്റു പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​നും ഇ​വി​ടെ വി​ല​ക്കു​ണ്ടെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.