മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​എ​സ്. മ​ണി അ​ന്ത​രി​ച്ചു
Tuesday, February 18, 2020 9:00 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ലാ​കൗ​മു​ദി ദി​ന​പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റും കേ​ര​ള കൗ​മു​ദി മു​ൻ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ എം.​എ​സ്. മ​ണി (79) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തെ ക​ലാ​കൗ​മു​ദി ഗാ​ർ​ഡ​ൻ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വൈ​കി​ട്ട് അ​ഞ്ചി​ന് കു​മാ​ര​പു​രം ക​ലാ​കൗ​മു​ദി ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കും.

പേ​ട്ട ഗ​വ. സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കോ​ള​ജി​ൽ​നി​ന്നാ​ണ് എം.​എ​സ്. മ​ണി പ്രീ- ​യൂ​ണി​വേ​ഴ്സി​റ്റി പാ​സാ​യ​ത്. തു​ട​ർ​ന്നു യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ​നി​ന്ന് ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തു​ത​ന്നെ കേ​ര​ള​കൗ​മു​ദി​യു​ടെ ലേ​ഖ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച എം.​എ​സ്. മ​ണി ബി​രു​ദ പ​ഠ​ന​ശേ​ഷം ഡ​ൽ​ഹി ലേ​ഖ​ക​നാ​യി ചു​മ​ത​ല​യേ​റ്റു. നാ​ലു​വ​ർ​ഷം പാ​ർ​ല​മെ​ന്‍റ് ലേ​ഖ​ക​നാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഫാ​ർ​മ​ക്കോ​ള​ജി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി​രു​ന്ന ഡോ. ​ക​സ്തൂ​രി​ഭാ​യി​യാ​ണ് ഭാ​ര്യ. കേ​ര​ള​കൗ​മു​ദി അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യി​രു​ന്ന വ​ത്സാ​മ​ണി മ​ക​ളും ക​ലാ​കൗ​മു​ദി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും എ​ഡി​റ്റ​റു​മാ​യ സു​കു​മാ​ര​ൻ മ​ണി മ​ക​നു​മാ​ണ്. കേ​ര​ള​കൗ​മു​ദി മു​ൻ റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ എ​സ്. ഭാ​സു​ര​ച​ന്ദ്ര​നാ​ണ് മ​രു​മ​ക​ൻ.

പ​രേ​ത​രാ​യ എം.​എ​സ്. മ​ധു​സൂ​ദ​ന​ൻ, എം.​എ​സ്. ശ്രീ​നി​വാ​സ​ൻ, എം.​എ​സ്. ര​വി എ​ന്നി​വ​രാ​ണു സ​ഹോ​ദ​ര​ങ്ങ​ൾ. കേ​ര​ള​കൗ​മു​ദി ചീ​ഫ് എ​ഡി​റ്റ​ർ ദീ​പു ര​വി സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.