കൊ​റോ​ണ: ചൈ​ന​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ച്ച​വ​ർ​ക്ക് വീ​ടുക​ളി​ലേ​ക്ക് മ​ട​ങ്ങാം
Sunday, February 16, 2020 6:30 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ചൈ​ന​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ച കേ​ര​ളീ​യ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം. ഐ​ടി​ബി​പി​യു​ടെ ചൗ​ള​യി​ലെ കാം​പു​ക​ളി​ലു​ള്ള 406 പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​മാ​ണ് ഇ​വ​രെ ചൈ​ന​യി​ലെ വു​ഹ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും പേ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.