ചോ​ദ്യം ചെ​യ്യാ​നു​ള​ള ഇ​ട​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​രു​തെ​ന്ന് ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ്
Sunday, February 16, 2020 6:58 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്ന​തി​നെ​തി​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്. വി​യോ​ജി​പ്പു​ക​ള്‍ ത​ട​യാ​ന്‍ ഭ​ര​ണ​കൂ​ടം അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഭ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​നാ​ധി​പ​ത്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ​ക​രം വി​യോ​ജി​പ്പി​നെ ദേ​ശ​വി​രു​ദ്ധ​മോ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മോ ആ​യി മു​ദ്ര​കു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യാ​നും വി​യോ​ജി​ക്കാ​നു​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ക​ട​ന്നു ക​യ​റു​ന്ന​ത് രാ​ഷ്ട്രീ​യ​വും, സാ​മ്പ​ത്തി​ക​വും സാം​സ്‌​കാ​രി​ക​വും, സാ​മൂ​ഹി​ക​വു​മാ​യ എ​ല്ലാ വ​ള​ര്‍​ച്ച​യെ​യും ന​ശി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ച​ന്ദ്ര​ചൂ​ഡി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.