ഒ​ഡീ​ഷ​യി​ൽ ബ​ജ​റ്റ് രേ​ഖ​ക​ൾ ഇ​നി ഡി​ജി​റ്റ​ൽ
Sunday, February 16, 2020 1:45 AM IST
ഭു​വ​നേ​ശ്വ​ർ: ബ​ജ​റ്റ് രേ​ഖ​ക​ൾ ഡി​ജി​റ്റ​ലാ​ക്കി​യ​തോ​ടെ വ​ർ​ഷം 700 വ​ലി​യ മ​ര​ങ്ങ​ൾ വെ​ട്ടാ​തെ ക​ഴി​ഞ്ഞു​വെ​ന്ന് ഒ​ഡീ​ഷ സ​ർ​ക്കാ​ർ. ബ​ജ​റ്റ് സ​മ്മേ​ളം തു​ട​ങ്ങി​യ ഗ​വ​ർ​ണ​ർ ഗ​ണേ​ഷി ലാ​ൽ ന​ട​ത്തി​യ ന​യ​പ്ര​സം​ഗ​ത്തി​ലാ​ണ് ഈ ​അ​വ​കാ​ശ​വാ​ദം. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച​തു മൂ​ലം 57 ല​ക്ഷം പേ​ജു​ക​ൾ അ​ച്ച​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​വും ഗൈ​ഡും മാ​ത്ര​മാ​കും അ​ച്ച​ടി​ക്കു​ക. ബ​ജ​റ്റ് രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പെ​ൻ​ഡ്രൈ​വി​ൽ കൈ​മാ​റും. ഇ​തി​നാ​യി എം​എ​ൽ​എ​മാ​ർ​ക്ക് ഐ ​പാ​ഡ് ന​ൽ​കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പേ​പ്പ​ർ​ര​ഹി​ത ബ​ജ​റ്റിം​ഗി​ലേ​ക്കു മാ​റാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഒ​ഡീ​ഷ ബ​ജ​റ്റ് എ​ന്ന പേ​രി​ൽ ധ​ന​കാ​ര്യ വ​കു​പ്പിന്‍റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റ് രേ​ഖ​ക​ളു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പ് ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് ആ​പ്പി​ൽ ല​ഭ്യ​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.