ഗി​രി​രാ​ജ് സിം​ഗ് അം​ബേ​ദ്ക​ർ പ്ര​തി​മ​യി​ൽ മാ​ല​യി​ട്ടു; ഗം​ഗാ​ജ​ല​മൊ​ഴി​ച്ച് സി​പി​ഐ, ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​ർ
Saturday, February 15, 2020 11:43 PM IST
ബെ​ഗു​സാ​രാ​യി: ബി​ഹാ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് മാ​ല​യി​ട്ട അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​യി​ൽ സി​പി​ഐ, ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​ർ ഗം​ഗാ​ജ​ല​മൊ​ഴി​ച്ചു. ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​ലു​ള്ള അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യി​ലാ​ണ് ഗം​ഗാ​ജ​ല​മൊ​ഴി​ച്ച​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ടു​ള്ള റാ​ലി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഗി​രി​രാ​ജ് സിം​ഗ് അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യി​ല്‍ മാ​ല​യി​ട്ട​ത്. ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം സി​പി​ഐ നേ​താ​വ് സ​നോ​ജ് സ​രോ​ജി​ന്‍റേ​യും ആ​ര്‍​ജെ​ഡി നേ​താ​ക്ക​ളായ വി​കാ​സ് പാ​സ്വാ​ന്‍റേ​യും രൂ​പ് നാ​രാ​യ​ണ്‍ പാ​സ്വാ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​രു ബ​ക്ക​റ്റി​ല്‍ ഗം​ഗാ​ജ​ലം നി​റ​ച്ചു​കൊ​ണ്ടു​വ​ന്ന് പ്ര​തി​മ​യി​ലൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.‌‌

സ​മീ​പ​ത്ത് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. അം​ബേ​ദ്ക​ര്‍ എ​ന്തി​നെ​യാ​ണ് എ​തി​ര്‍​ത്ത​ത് അ​തി​നെ​ല്ലാം വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​യാ​ളാ​ണ് ഗി​രി​രാ​ജ് സിം​ഗ്. അ​തു​കൊ​ണ്ട് ഗി​രി​രാ​ജ് സിം​ഗ് പ്ര​തി​മ​യി​ല്‍ മാ​ല​യി​ടു​ന്ന​ത് അം​ബേ​ദ്ക​റെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.