യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സ്; പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Saturday, February 15, 2020 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ കു​ത്തി​യ കേ​സി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ശി​വ​ര​ഞ്ജി​ത്, ന​സീം എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം 136 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വ​ധ​ശ്ര​മം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ തു​ട​ങ്ങി പ​ത്തു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലുള്ള​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഐ ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ലെ 19 പ്ര​തി​ക​ളും നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലാ​ണ്. കേ​സി​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഉൾപ്പെടെ 23 പേ​ർ സാ​ക്ഷി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.