ക​പ്പ​ടി​ക്കാ​ൻ കാ​ത്തി​രി​പ്പ് ബാ​ക്കി; അ​വ​സാ​ന ഹോം ​മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി ബ്ലാ​സ്റ്റേ​ഴ്സ്
Saturday, February 15, 2020 10:38 PM IST
കൊ​ച്ചി: ഐ​എ​സ്എ​ൽ ക​പ്പി​നാ​യി കാ​ത്തി​രി​പ്പ് ബാ​ക്കി​യാ​ണെ​ങ്കി​ലും അ​വ​സാ​ന ഹോം ​മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. കൊ​ച്ചി​യി​ൽ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്സിയെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾക്ക് കീഴടക്കിയാണ് അവസാന ഹോം മത്സരം​ ബ്ലാ​സ്റ്റേ​ഴ്സ് ആഘോഷമാക്കിയത്.

ബ്ലാ​സ്റ്റേ​ഴ്സ് നാ​യ​ക​ൻ ഒ​ഗ്ബ​ച്ചെ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് കേ​ര​ളത്തെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് 16-ാം മി​നി​റ്റി​ൽ ബം​ഗ​ളൂ​രു ഗോ​ൾ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് ബ്ലാ​സ്റ്റേ​ഴ്സ് പ​തു​ക്കെ ക​ളി കൈ​യി​ലൊ​തു​ക്കി. ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ഒ​ഗ്ബ​ച്ചെ (45+3) കേ​ര​ള​ത്തെ ബം​ഗ​ളൂ​രു​വി​നൊ​പ്പം എ​ത്തി​ച്ചു. 72-ാം മി​നി​റ്റി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്.

23ന് ​ഭു​വ​നേ​ശ്വ​റി​ൽ ഒ​ഡീ​ഷ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഈ ​സീ​സ​ണ്‍ പൂ​ർ​ത്തി​യാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.