പോ​ലീ​സി​ലെ അ​ഴി​മ​തി; ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കെ.​ മു​ര​ളീ​ധ​ര​ൻ
Saturday, February 15, 2020 10:13 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന സം​സ്ഥാ​ന പോ​ലീ​സി​ലെ അ​ഴി​മ​തി ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കെ.​മു​ര​ളീ​ധ​ര​ൻ എം​പി. ഇ​തി​നാ​യി സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ സേ​വ​നം വി​ട്ടു​കി​ട്ടാ​ൻ മു​ഖ്യ​മ​ന്ത്രി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​നാ​ഥ് ബെ​ഹ്റ ഡി​ജി​പി​യാ​യി തു​ട​ർ​ന്നാ​ൽ കേ​ര​ളം മു​ഴുവ​ൻ കൊ​ള്ള​യ​ടി​ക്കും. ഇ​തി​നെ​ല്ലാം കൂ​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണു മു​ഖ്യ​മ​ന്ത്രി​ക്ക് മൗ​നം​പാ​ലി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മെ​ല്ല​പ്പോ​ക്ക് തു​ട​ർ​ന്നാ​ൽ നി​യ​മ​ന​ട​പ​ടി ഉ​ൾ​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് ആ​ലോ​ചി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.