സ്കൂ​ൾ വാ​നി​നു തീ​പി​ടി​ച്ച് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Saturday, February 15, 2020 5:41 PM IST
ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ സ്കൂ​ള്‍ വാ​നി​ന് തീ​പി​ടി​ച്ച് നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ സാ​ഗ്രു ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വാ​നി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. വാ​ഹ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണു​ള്ള​ത്. ഏ​ഴി​നും 12നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

സ്കൂ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളു​മാ​യി പു​റ​പ്പെ​ട്ട വാ​നി​ന് തീ​പി​ടി​ച്ച വി​വ​രം വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. വാ​ഹ​നം ക​ത്താ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും എ​ട്ട് കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.