അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം: വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
Saturday, February 15, 2020 3:30 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മു​ൻ മ​ന്ത്രി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് നേ​ര​ത്തേ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​രു​ന്നു. ബി​നാ​മി പേ​രു​ക​ളി​ല്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്ന പ​രാ​തി​കളിലാണ് ശി​വ​കു​മാ​റി​നെ​തി​രേ വിജിലൻസ് അ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.