"രോ​ഗി മ​രി​ച്ച​ശേ​ഷം പ​രി​ശോ​ധി​ക്കു​ന്ന വി​ഡ്ഢി​യാ​യ ഡോ​ക്ട​ർ': അ​മി​ത് ഷാ​യ്ക്കെ​തി​രേ മ​മ​ത
Saturday, February 15, 2020 1:01 PM IST
കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യെ പ​രി​ഹ​സി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. രോ​ഗി മ​രി​ച്ച​തി​ന് ശേ​ഷം പ​രി​ശോ​ധ​ന​ക്ക് വ​രു​ന്ന വി​ഡ്ഢി​യെ പോ​ലെ​യാ​ണ് അ​മി​ത് ഷാ​യെ​ന്നാ​ണ് മ​മ​ത​യു​ടെ പ​രി​ഹാ​സം. ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് 'ഗോ​ലി മാ​രോ, ഇ​ന്ത്യ-​പാ​ക് മാ​ച്ച്' എ​ന്നീ പ്ര​യോ​ഗ​ങ്ങ​ള്‍ ബി​ജെ​പി ഉ​പ​യോ​ഗി​ക്ക​രു​താ​യി​രു​ന്നു​വെ​ന്ന ഷാ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ലി​ലാ​ണ് മ​മ​ത​യു​ടെ പ​രി​ഹാ​സം.

ക​ഴി​ഞ്ഞ ദി​വ​സം, ഡ​ല്‍​ഹി​യി​ല്‍ ടൈം​സ് നൗ ​സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കേ​റ്റ തി​രി​ച്ച​ടി​യെ​ക്കു​റി​ച്ച് അ​മി​ത് ഷാ ​തു​റ​ന്നു സം​സാ​രി​ച്ച​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​ണ് ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ നി​ന്ന് പാ​ര്‍​ട്ടി അ​ക​ലം പാ​ലി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.