മ​ണി​വാ​സ​ക​ത്തി​ന്‍റെ സ​ഹോ​ദ​രി​​യും കു​ടും​ബ​വും അ​റ​സ്റ്റി​ൽ; യു​എ​പി​എ ചു​മ​ത്തി ത​മി​ഴ്നാ​ട് പോ​ലീ​സ്
Wednesday, January 29, 2020 10:46 PM IST
സേ​ലം: അ​ട്ട​പ്പാ​ടി​യി​ൽ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ മാ​വോ​യി​സ്റ്റ് നേ​താ​വ് മ​ണി​വാ​സ​ക​ത്തി​ന്‍റെ സ​ഹോ​ദ​രി​യേ​യും കു​ടും​ബ​ത്തേ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​വാ​സ​ക​ത്തി​ന്‍റെ സ​ഹോ​ദ​രി ല​ക്ഷ്മി, ഭ​ർ​ത്താ​വ് ഷാ​ലി​വാ​ഹ​ന​ൻ, മ​ക​ൻ‌ സു​ധാ​ക​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ സേ​ല​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​വാ​സ​ക​ത്തി​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ കോ​ട​തി​യി​ൽ​പോ​യാ​ണ് ല​ക്ഷ്മി​യും കു​ടും​ബ​വും മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്. മ​ണി​വാ​സ​ക​ത്തി​ന്‍റെ ഭാ​ര്യ​യും മ​റ്റൊ​രു സ​ഹോ​ദ​രി​യും യു​എ​പി​എ കേ​സി​ൽ ജ​യി​ലി​ലാ​ണ്. ഇ​വ​ർ പ​രോ​ളി​ലി​റ​ങ്ങി​യ​പ്പോ​ൾ താ​മ​സി​ച്ച​തും ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.