കേ​ര​ള​വും കു​റ​യാ​തെ ജാ​ഗ്ര​ത​യി​ൽ; 173 പേ​ർ കൂ​ടി കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, January 29, 2020 7:09 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പു​തു​താ​യി 173 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ 806 ആ​യി. ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പൂ​ന വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ 10 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള 796 പേ​ർ വീ​ടു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

കൊ​റോ​ണ രോ​ഗ ബാ​ധ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ങ്കി​ലും ഒ​രാ​ൾ​ക്കെ​ങ്കി​ലും ബാ​ധി​ച്ചാ​ൽ അ​തി​നെ നേ​രി​ടാ​നു​ള്ള സം​വി​ധാ​നം ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.