പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, January 29, 2020 6:23 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ജ​ലാ​ഗി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭാ​ര​തീ​യ നാ​ഗ​രി​ക് മ​ഞ്ച് സാ​ഹ​ബ്ന​ഗ​റി​ൽ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ടു സം​ഘ​ങ്ങ​ൾ‌ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ൾ​ക്കൂ​ട്ട​ത്തി​നു നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യും വെ​ടി​വ​യ്ക്കു​ക​യും ചെ​യ്ത​താ​യി പ​റ‍​യു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ‌ പ്ര​തി​ഷേ​ധ​ക്കാ​ർ‌ അ​ഗ്നി​ക്കി​ര​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.