പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സാ​യു​ധ സേ​ന​യ്ക്ക് പ​ത്ത് ദി​വ​സം മ​തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Wednesday, January 29, 2020 4:17 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സാ​യു​ധ സേ​ന​യ്ക്ക് ഏ​ഴ് മു​ത​ൽ പ​ത്ത് ദി​വ​സം വ​രെ മ​തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ൽ എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2016ൽ ​ഇ​ന്ത്യ ന​ട​ത്തി​യ സ​ർ​ജി​ക്ക​ൽ സ്‌​ട്രൈ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം ബാ​ല​ക്കോ​ട്ടി​ൽ നടത്തിയ ആക്രമണവും ഇ​തി​ന് തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ജ​മ്മു കാ​ഷ്മീ​രി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തു​ട​നീ​ളം സ​മാ​ധാ​നം കൈ​വ​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നെ നി​ല​യ്ക്കു നി​ർ​ത്താ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.