അ​ർ​ണാ​ബി​നെ തൊ​ട്ട​പ്പോ​ൾ കേ​ന്ദ്ര​ത്തി​നു പൊ​ള്ളി; കു​ണാ​ലി​ന് "​കൂ​ട്ട’​വി​മാ​ന​വി​ല​ക്ക്
Wednesday, January 29, 2020 3:24 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണാ​ബ് ഗോ​സ്വാ​മി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ചോ​ദ്യം ചെ​യ്ത സ്റ്റാ​ൻ​ഡ്അ​പ് കൊ​മേ​ഡി​യ​ൻ കു​ണാ​ൽ കം​റ​യ്ക്കു കൂ​ട്ട​ത്തോ​ടെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി വി​മാ​ന ക​ന്പ​നി​ക​ൾ. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, സ്പൈ​സ് ജെ​റ്റ്, ഗോ ​എ​യ​ർ എ​ന്നീ ക​ന്പ​നി​ക​ളാ​ണ് നി​ല​വി​ൽ കു​ണാ​ലി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ട്വി​റ്റ​റി​ലാ​ണ് ക​ന്പ​നി​ക​ൾ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ​യും കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ​യും ടാ​ഗ് ചെ​യ്താ​ണു ട്വീ​റ്റു​ക​ൾ. അ​തേ​സ​മ​യം, കു​ണാ​ലി​നെ​തി​രേ പ​രാ​തി​ക​ൾ നി​ല​വി​ലി​ല്ല എ​ന്നി​രി​ക്കെ​യാ​ണ് ക​ന്പ​നി​ക​ൾ മൊ​ത്ത​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കു​ണാ​ലി​നെ​തി​രേ അ​ർ​ണാ​ബോ വി​മാ​ന ക​ന്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യോ ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

അ​ർ​ണാ​ബി​നെ ചോ​ദ്യം ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി​യാ​യ ഹ​ർ​ദീ​പ് സിം​ഗ് പു​രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കു​ണാ​ലി​നെ വി​ല​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ന്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന ക​ന്പ​നി​ക​ൾ കൂ​ട്ട​ത്തോ​ടെ കു​ണാ​ലി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു പോ​ലും മു​തി​രാ​തെ​യാ​ണ് ഇ​രു ക​ന്പ​നി​ക​ളും ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ചൊ​വ്വാ​ഴ്ച മും​ബൈ​യി​ൽ​നി​ന്നു ല​ക്നോ​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​ർ​ണാ​ബും കു​ണാ​ലും ക​ണ്ടു​മു​ട്ടി​യ​ത്. വി​മാ​ന​ത്തി​ൽ​വ​ച്ച് അ​ർ​ണാ​ബി​നോ​ട് കു​ണാ​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ മാ​ന​സി​കാ​വ​സ്ഥ​യ്ക്കു ത​ക​രാ​റു​ള്ള ആ​ളു​ടെ​യാ​ണെ​ന്ന് അ​ർ​ണാ​ബ് തി​രി​ച്ച​ടി​ച്ചു.

ഇ​തോ​ടെ കു​ണാ​ൽ തു​ട​ർ​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. നി​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണോ, ഭീ​രു​വാ​ണോ, അ​തോ ദേ​ശീ​യ​വാ​ദി​യാ​ണോ എ​ന്നി​ങ്ങ​നെ പോ​യി കു​ണാ​ലി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ. ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന അ​ർ​ണാ​ബ് മൊ​ബൈ​ൽ ഫോ​ണി​ൽ "​കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ച്’ വീ​ഡി​യോ കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കു​ണാ​ൽ ട്വി​റ്റ​റി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ കു​ണാ​ലി​ന്‍റെ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ അ​ർ​ണാ​ബി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റി​പ്പ​ബ്ളി​ക് ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ർ​ണാ​ബ് ത​ന്നെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളോ​ട് മു​ഷി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് വി​മ​ർ​ശ​ക​ർ​ക്ക് "​കു​ണാ​ൽ ഫാ​ൻ​സ്’ മ​റു​പ​ടി ന​ൽ​കു​ന്ന​ത്.





അ​ർ​ണാ​ബി​ന്‍റെ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് യാ​ത്ര ചെ​യ്തി​രു​ന്ന വി​മാ​ന​ത്തി​ൽ ക​യ​റി ചോ​ദ്യം ചോ​ദി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യും ബി​ജെ​പി എം​പി പ്ര​ജ്ഞാ​സിം​ഗ് താ​ക്കു​ർ വി​മാ​ന​ത്തി​ലെ സീ​റ്റി​ൽ​നി​ന്നു മാ​റാ​ൻ വി​സ​മ്മ​തി​ച്ച് മ​റ്റു യാ​ത്ര​ക്കാ​ർ​ക്കു മു​ക്കാ​ൽ മ​ണി​ക്കൂ​ർ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന വീ​ഡി​യോ​യും നി​ര​വ​ധി പേ​ർ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.