ര​ജ​നി​കാ​ന്തി​നു പ​രി​ക്കു പ​റ്റി​യി​ട്ടി​ല്ല; വീ​ഴ്ച തി​ര​ക്ക​ഥ: വെ​ളി​പ്പെ​ടു​ത്ത​ൽ
Wednesday, January 29, 2020 2:25 PM IST
ബ​ന്ദി​പ്പു​ർ: ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ മാ​ൻ വേ​ഴ്സ​സ് വൈ​ൽ​ഡ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്കേ​റ്റെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റെ​ന്നു ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യി​ൽ ര​ജ​നീ​കാ​ന്തി​ന് ഒ​ര​പ​ക​ട​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തി​ര​ക്ക​ഥ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് അ​ദ്ദേ​ഹം വീ​ണ​തെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

തി​ര​ക്ക​ഥ​യ​നു​സ​രി​ച്ച് അ​ദ്ദേ​ഹം വീ​ഴു​ന്നൊ​രു രം​ഗ​മു​ണ്ടാ​യി​രു​ന്നു. ക​യ​റി​ൽ നി​ന്ന് താ​ഴേ​ക്ക് വ​രു​ന്ന വ​ഴി അ​ദ്ദേ​ഹം വീ​ണു. എ​ല്ലാ​വ​രും ഓ​ടി​ക്കൂ​ടി. അ​തൊ​ക്കെ തി​ര​ക്ക​ഥ​യി​ലു​ള്ള​താ​ണ്- ബ​ന്ദി​പ്പു​ർ റി​സ​ർ​വ് ഡ​യ​റ​ക്ട​റും ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​മാ​യ ബാ​ല​ച​ന്ദ്ര പ​റ​ഞ്ഞു. വീ​ഴ്ച​യ്ക്കു​ശേ​ഷ​വും ര​ജ​നീ​കാ​ന്ത് ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നും ചെ​ന്നൈ​ക്കു മ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ർ വ​ന​ത്തി​ൽ മാ​ൻ വേ​ഴ്സ​സ് വൈ​ൽ​ഡ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്കേ​റ്റെ​ന്നാ​ണു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ബെ​യ​ർ ഗ്രി​ൽ​സി​നൊ​പ്പ​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ഷൂ​ട്ട് ആ​രം​ഭി​ച്ച​ത്. 28നും 30​നും പ​ക​ൽ സ​മ​യം ആ​റു മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് ഷൂ​ട്ടി​ങ്ങി​ന് ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ന​ത്തി​ലു​ള്ള ചി​ത്രീ​ക​ര​ണ​ത്തി​ന് ഡി​സ്ക​വ​റി ചാ​ന​ൽ ടീ​മി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.