ട്രെ​യി​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി
Wednesday, January 29, 2020 1:47 PM IST
ചെ​റു​തു​രു​ത്തി: പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി മാ​ണി​ക് സ​ർ​ക്കാ​രി​നെ(35) ഷൊ​ർ​ണൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. ഭാ​ര​ത​പ്പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള ഷൊ​ർ​ണൂ​ർ ന​ന്പ്ര​ത്ത് പാ​ട​ത്ത് നെ​ൽ​ക്ക​റ്റ​ക​ൾ​ക്കും പൊ​ന്ത​ക്കാ​ടു​ക​ൾ​ക്കു​മ​ക​ത്ത് ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ റെ​യി​ൽ​വേ സി​ഐ എ.​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ ചു​മ​ത​ല തൃ​ശൂ​ർ റേ​യി​ൽ​വേ എ​സ്ഐ ര​തീ​ഷി​നാ​ണ്.

ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ചാ​ക്കേ​സു​ക​ളി​ലും കൊ​ല​ക്കേ​സി​ലും പ്ര​തി​യാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പ്രി​ഷ്പൂ​ർ ജി​ല്ല​യി​ലെ മാ​ണി​ക് സ​ർ​ക്കാ​ർ ചൊവ്വാഴ്ചയാണ് ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച് ട്രെ​യി​നി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​യും സി​സിടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കാ​മ​റ​ക​ളി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ട്രെ​യി​ൻ മാ​ർ​ഗം ഇ​യാ​ൾ ഷൊ​ർ​ണൂ​രി​ന് പു​റ​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. തു​ട​ർ​ന്ന് ഷൊ​ർ​ണൂ​രി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ൽ​ന​ട​യാ​യി ചെ​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കു​ക​യും ഇ​ന്നു​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ര​ണ്ടു മാ​സ​മാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ ചൊവ്വാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് മൂ​ന്നു പോ​ലീ​സു​കാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ ട്രെ​യി​നി​ൽ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ണ്ടു ക​വ​ർ​ച്ച​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഇ​യാ​ളെ ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യം​ ചെ​യ്യു​ന്ന​തി​നാ​ണ് കാ​ക്ക​നാ​ട് ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. യാ​ത്ര​യ്ക്കി​ടെ ഷൊ​ർ​ണൂ​രി​നും ചെ​റു​തു​രു​ത്തി​ക്കു​മി​ട​യി​ൽ ട്രെ​യി​നി​ന്‍റെ വേ​ഗം കു​റ​ഞ്ഞ സ​മ​യ​ത്ത് പോ​ലീ​സു​കാ​രെ ത​ട്ടി​മാ​റ്റി പ്രതി ട്രെ​യി​നി​ൽ​നി​ന്നു താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

പി​ടി​വ​ലി​ക്കും ചാ​ട്ട​ത്തി​നു​മി​ട​യി​ൽ ഇ​യാ​ളു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​താ​യി പ​റ​യു​ന്നു. ഈ ​സം​ശ​യ​മു​ള്ള​തി​നാ​ൽ ഷൊ​ർ​ണൂ​ർ-​പാ​ല​ക്കാ​ട് മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. കൈ​വി​ല​ങ്ങോ​ടു​കൂ​ടി​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ചെ​റു​തു​രു​ത്തി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ത്രി മു​ഴു​വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫലമുണ്ടായില്ല.

ക​ണ്ണൂ​രി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ഭാ​ര്യ സ​രി​ത​കു​മാ​രി എ​ന്നി​വ​രെ ക​ണ്ണൂ​ർ സി​റ്റി ഉ​രു​വ​ച്ചാ​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ വ​ച്ച് ആ​ക്ര​മി​ച്ച് കെ​ട്ടി​യി​ട്ട് പ​ണ​വും സ്വ​ർ​ണ​വു​മു​ൾ​പ്പെ​ടെ 20 ല​ക്ഷം രൂ​പ​യു​ടെ മു​ത​ൽ ക​വ​ർ​ന്ന കേ​സി​ൽ ചോ​ദ്യം​ചെ​യ്യാ​നാ​ണ് ഇ​യാ​ളെ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഈ ​കേ​സി​ൽ പ്ര​തി​യാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഖി​ലാ​ലി (19) നെ ​ക​ണ്ണൂ​ർ പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മാ​ണി​ക് സ​ർ​ക്കാ​രും പ്ര​തി​യാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​യാ​യ ഇ​യാ​ൾ ഹു​ഗ്ലി ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലി​രി​ക്കെ​യാ​ണ് ക​ണ്ണൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം​ ചെ​യ്ത ​ശേ​ഷം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.