നാ​സി​ക്കി​ല്‍ ബ​സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് 21 മ​ര​ണം
Wednesday, January 29, 2020 11:48 AM IST
നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ബ​സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

നാ​സി​ക് ജി​ല്ല​യി​ലെ മാ​ലേ​ഗാ​വ് കാ​ല​വ​ന്‍ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കി​ടെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ളും റോ​ഡി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ധൂ​ലെ​യി​ല്‍​നി​ന്ന് കാ​ല്‍​വ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ർ​ക്കാ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. മ​ര​ണ സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​സി​ക് എ​സ്.​പി അ​ര്‍​ഥി സിം​ഗ് പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ പത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.