ചെ​ന്നി​ത്ത​ല ത​രം​താ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ്, പ്ര​തി​പ​ക്ഷം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ: സു​രേ​ന്ദ്ര​ൻ
Wednesday, January 29, 2020 10:50 AM IST
കോ​ഴി​ക്കോ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല ത​രം​താ​ണ ഒ​രു പ്ര​തി​പ​ക്ഷ​നേ​താ​വാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ഗ​വ​ർ​ണ​റെ നി​യ​മ​സ​ഭ​യി​ൽ ത​ട​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​വ​ഴി പ്ര​തി​പ​ക്ഷം തി​ക​ച്ചും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്നു തെ​ളി​യി​ച്ചെ​ന്നും ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ൻ സ്പീ​ക്ക​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​ത്തി​യ ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ പ്ര​തി​പ​ക്ഷ​ത്തെ സ്പീ​ക്ക​ർ വാ​ച്ച് ആ​ന്‍റ് വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​തി​പ​ക്ഷം ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്ക​രി​ച്ച് സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. സ​ഭ​യ്ക്കു പു​റ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ഏ​ഴു മി​നി​റ്റോ​ളം ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​മു​ള്ള​വ​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് വാ​ച്ച് ആ​ന്‍റ് വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ക്കാ​ൻ സ്പീ​ക്ക​ർ തീ​രു​മാ​നി​ച്ച​ത്. ന​ടു​ത്ത​ള​ത്തി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച അ​ൻ​വ​ർ സാ​ദ​ത്തി​നെ വാ​ച്ച് ആ​ന്‍റ് വാ​ർ​ഡ് എ​ടു​ത്ത് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണ​റെ വാ​ച്ച് ആ​ന്‍റ് വാ​ർ​ഡ് വ​ല​യ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​രി​പ്പി​ട​ത്തി​ൽ എ​ത്തി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ വ​ലി​ച്ചി​ഴ​ച്ച് മാ​റ്റു​ക​യും ചെ​യ്തു.

ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​നാ​യി എ​ത്ത​വെ ന​ടു​ത്ത​ള​ത്തി​ൽ​വ​ച്ചാ​ണ് ഗ​വ​ർ​ണ​റെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും ഒ​പ്പം നി​ൽ​ക്കു​ന്പോ​ണു പ്ര​തി​പ​ക്ഷം ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​ത്. ഗ​വ​ർ​ണ​ർ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷം വ​ഴി​ത​ട​ഞ്ഞു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്കു​ക എ​ന്ന വ​ലി​യ ബാ​ന​റും പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.