കൊ​ല്ല​ത്ത് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം; ഒ​രു കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം
Wednesday, January 29, 2020 7:32 AM IST
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. ക​രു​നാ​ഗ​പ്പ​ള്ളി വെ​ളു​ത്ത​മ​ണ​ലി​ലെ എ​സ്എ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഒ​രു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം. ക​രു​നാ​ഗ​പ്പ​ള്ളി, ചാ​വ​റ, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.