മ​ന്ത്രി​മാ​രു​ടെ റി​പ്പ​ബ്ളി​ക് ദി​ന പ്ര​സം​ഗ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ഗ​വ​ർ​ണ​ർ
Tuesday, January 28, 2020 11:07 PM IST
തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ പ്രം​സ​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ക​ത്ത​യ​ച്ചു. മ​ന്ത്രി​മാ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ങ്ങ​ളു​ടെ ക​ട്ടിം​ഗു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​യ​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്ഭ​വ​ൻ പി​ആ​ർ​ഒ ആ​ണ് എ​ല്ലാ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ക്കും ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഇ-​മെ​യി​ൽ അ​യ​ച്ച​ത്.

ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ​ത്ര ക​ട്ടിം​ഗു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് മ​ന്ത്രി​മാ​രു​ടെ പ്ര​സം​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ രാ​ജ്യ​ഭ​വ​ൻ ശേ​ഖ​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​ങ്ങ​ളി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യു​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത​യി​ൽ തു​ട​രു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ലെ ഭൂ​രി​ഭാ​ഗം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​കു​പ്പി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.